Monday, January 6, 2025
Kerala

വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 22 വർഷം കഠിന തടവ്

വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 22 വർഷം കഠിന തടവും, അരലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂർ ഏനാമാവ് ചിരുകണ്ടത്ത് ആദർശിനെയാണ് (23) ശിക്ഷിച്ചത്. കുന്നംകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധി

2018 ജൂലൈയിൽ കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിക്ക് പുസ്തകം കൊടുക്കാനെന്ന വ്യാജേനെ പ്രതി വീട്ടിലേക്ക് അതിക്രമിച്ചു കയറിയായിരുന്നു പീഡനം. കുട്ടിയുടെ മാതാപിതാക്കൾ പാവറട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 15 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും, തൊണ്ടിമുതലുകളുംശാസ്ത്രീയ തെളിവുകളും കോടതിയിൽ ഹാജരാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *