പ്രണയാഭ്യർത്ഥന നിരസിച്ചു; പതിനാലുകാരിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് ഏഴ് വർഷം കഠിന തടവ്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് പതിനാലുകാരിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും ഇരുപത്തി രണ്ടായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം മണ്ണാർമല പച്ചീരി ജിനേഷിനെയാണ് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.
പതിനാല് വയസുള്ള പെൺകുട്ടിയെ നിരന്തരം പിന്തുടരുകയും പ്രണയാഭ്യർത്ഥന നടത്തുകയുമായിരുന്നു പ്രതി. ഇത് നിരസിച്ചതിന്റെ പ്രതികാരമായി പെൺകുട്ടി ട്യൂഷന് പോകുന്ന വഴിയിൽ വെച്ച് കത്തി ഉപയോഗിച്ച് വയറിനും കഴുത്തിനും കുത്തുകയായിരുന്നു. പെരിന്തൽമണ്ണ പൊലീസാണ് കേസ് അന്വേഷിച്ചത്.