Saturday, January 4, 2025
Kerala

കേരളത്തിന്റെ കൊവിഡ് പ്രതിരോധം സമ്പൂർണ പരാജയമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ

 

സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ രീതി സമ്പൂർണ പരാജയമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഒരു താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഡോക്ടറുടെ ബുദ്ധിയും കഴിവും ഉപയോഗിച്ചു കൊണ്ടാണ് ഇവിടെ കൊവിഡിനെ നേരിട്ട് കൊണ്ടിരുന്നതെന്ന് മുരളീധരൻ പറഞ്ഞു

ഈ രീതിയിൽ അശാസ്ത്രീയമായ സമീപനമല്ല എടുക്കേണ്ടത്. ലോകാരോഗ്യ സംഘടനയുടെയും കേന്ദ്രസർക്കാരിന്റെയും നിർദേശങ്ങളുണ്ട്. ശനിയും ഞായറും അടച്ചിടുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും കേന്ദ്രസഹമന്ത്രി പറഞ്ഞു. സാമൂഹിക മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീലിനെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനെ സൂചിപ്പിച്ചാണ് കേന്ദ്രസഹമന്ത്രിയുടെ വിമർശനം

കേരളത്തിന്റെ കൊവിഡിനെ നേരിടുന്ന രീതി സമ്പൂർണമായി പരാജയപ്പെട്ടുവെന്ന് ബോധ്യമായി. ലോക്ക് ഡൗണിന്റെ കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിർദേശമല്ല, ഞങ്ങളുടെ രീതി വേറെയാണെന്നാണ് ഇപ്പോഴും പറയുന്നത്. താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ ബുദ്ധിശക്തി ഉപയോഗിച്ച് കൊവിഡിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന സർക്കാരും മുഖ്യമന്ത്രിയും കേരളത്തിലെ ജനങ്ങളെ കുരുതി കൊടുക്കുകയാണ്

ബക്രീദിന് ലോക്ക് ഡൗണിന് ഇളവ് നൽകുകയും ഓണത്തിനും ക്രിസ്മസ്സിലും അടച്ചിടുകയും ചെയ്യുന്നതാണ് സംസ്ഥാനത്തെ രീതിയെന്നും ബിജെപി നേതാവ് കൂടിയായ സഹമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *