കേരളത്തിന് വേണ്ടി താൻ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾക്കറിയാമെന്ന് വി മുരളീധരൻ
കേരളത്തിന് വേണ്ടി താൻ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾക്കറിയാമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. അക്കാര്യം എ കെ ജി സെന്ററിൽ പോയി ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. മാർകിസ്റ്റ് പാർട്ടിയിൽ ക്രിമിനലുകളുണ്ടെന്ന് ജി സുധാകരൻ തുറന്ന് പറഞ്ഞത് ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ എളുപ്പമാക്കുമെന്നും മുരളീധരൻ പറഞ്ഞു
സുധാകരനെതിരെ കൊടുത്ത പരാതിയുടെ വിശദാംശങ്ങൾ അറിയില്ല. അദ്ദേഹം തന്നെ പറഞ്ഞത് പാർട്ടിയിലെ ക്രിമിനലുകളാണ് അതിന് പിന്നിലെന്നാണ്. മാർകിസ്റ്റ് പാർട്ടിയിൽ അമ്പത് കൊല്ലത്തിലേറെയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ആളാണ് ജി സുധാകരൻ. അദ്ദേഹത്തിന്റെ പാർട്ടിയിൽ ക്രിമിനലുകളുണ്ടെന്ന് ഇപ്പോഴെങ്കിലും പറഞ്ഞത് നന്നായിയെന്നും മുരളീധരൻ പറഞ്ഞു