കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ വാഹനം ബംഗാളിൽ അടിച്ചു തകർത്തു; മന്ത്രിക്ക് പരുക്കില്ല
ബംഗാളിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. വെസ്റ്റ് മിഡ്‌നാപൂരിലെ പഞ്ച്ഗുഡിയിലാണ് ആൾക്കൂട്ടം വാഹനം ആക്രമിച്ചത്. ഒരു കാർ തകർക്കുകയും പേഴ്‌സണൽ സ്റ്റാഫിനെ ആക്രമിക്കുകയും ചെയ്തതായി മുരളീധരൻ പറയുന്നു
തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് മുരളീധരൻ പറഞ്ഞു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് കേന്ദ്രസഹമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേർക്ക് ആക്രമണം നടന്നത്
മുരളീധരൻ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. അകമ്പടി സേവിച്ചിരുന്ന പോലീസ് വാഹനത്തിന് നേർക്കും ആക്രമണം നടന്നു.