Wednesday, January 8, 2025
Kerala

ഓക്‌സിജനില്ല, ആംബുലൻസ് കിട്ടാനില്ല; സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം കാര്യക്ഷമമല്ലെന്ന് കെ സുധാകരൻ

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് കെ സുധാകരൻ എംപി. ഓക്‌സിജനും വെന്റിലേറ്ററും ആവശ്യത്തിനില്ല. ആംബുലൻസ് പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്.

ന്യായമായ നിരക്കിൽ പിപിഇ കിറ്റ് എത്തിക്കാൻ സാധിക്കുന്നില്ല. കൊവിഡ് വെച്ച് ഇടതുപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നും ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച ശേഷം കെ സുധാകരൻ പറഞ്ഞു.

അതേസമയം കേന്ദ്രസർക്കാരിനെതിരെയും കെ സുധാകരൻ ചില വിമർശനങ്ങൾ നടത്തിയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രം വേണ്ട നടപടികൾ എടുക്കുന്നില്ല. ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *