ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങളെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി
ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. കെപിസിസി ഭാരവാഹി നൗഷാദലിയാണ് ഹർജി നൽകിയത്. ലക്ഷദ്വീപ് ഡവലെപ്‌മെന്റ് റെഗുലേഷൻ കരടുകളടക്കം ചോദ്യം ചെയ്താണ് ഹർജി നൽകിയിരുന്നത്
നിലവിലുള്ള ഭരണ പരിഷ്‌കാരങ്ങളും ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളും നിയമവിരുദ്ധമാണെന്നായിരുന്നു പൊതുതാത്പര്യ ഹർജിയിലെ വാദം. അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്ത് നിന്നുണ്ടായ നടപടികൾ ദ്വീപിന്റെ പാരമ്പര്യ സാംസ്‌കാരിക തനിക്ക് കോട്ടം വരുത്തിയെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.