ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾക്കെതിരെ ഹർജി; കേന്ദ്രത്തിന്റെ നിലപാട് തേടി ഹൈക്കോടതി
ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾക്കെതിരായ ഹർജിയിൽ കേന്ദ്രസർക്കാരിന്റെ നിലപാട് ചോദിച്ച് ഹൈക്കോടതി. രണ്ടാഴ്ചക്കുള്ളിൽ കേന്ദ്രസർക്കാർ മറുപടി ഫയൽ ചെയ്യാനാണ് ഹൈക്കോടതി നിർദേശിച്ചത്. അതുവരെ തുടർ നടപടികൾ സ്വീകരിക്കരുതെന്ന നിർദേശം നൽകണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി തള്ളി
കെപിസിസി സെക്രട്ടറി കെ പി നൗഷാദലി, കവരത്തി സ്വദേശി മുഹമ്മദ് സാദിഖ് എന്നിവരാണ് ഹർജി നൽകിയത്. അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങളാണ് ഹർജിയിൽ ചോദ്യം ചെയ്യുന്നത്. ഇവ പലതും ദ്വീപിന്റെ പാരമ്പര്യ, സാംസ്‌കാരിക തനിമക്ക് കോട്ടം വരുത്തുന്നതാണെന്ന് ഹർജിക്കാർ ആരോപിക്കുന്നു.