സിഎം രവീന്ദ്രനെ പതിനാല് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു
കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തുവിട്ടയച്ചു. നീണ്ട പതിനാല് മണിക്കൂറാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്തത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ചോദ്യം ചെയ്യൽ പൂർത്തിയായത്.
സിഎം രവീന്ദ്രന്റെ മൊഴി പരിശോധിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് ഇഡിയുടെ നീക്കം. രാവിലെ ഒമ്പത് മണിക്കാണ് ചോദ്യം ചെയ്യൽ ആരംഭഇച്ചത്. കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് രവീന്ദ്രനെ ചോദ്യം ചെയ്തത്.
വിവിധ സർക്കാർ പദ്ധതികളുടെ ടെൻഡർ നടപടികൾ, നിക്ഷേപകർ, ഊരാളുങ്കലിന് നൽകിയ വിവിധ കരാറുകൾ, ലൈഫ് മിഷൻ ഇടപാട് എന്നിവ സംബന്ധിച്ചെല്ലാം ചോദ്യങ്ങളുണ്ടായി.
അതേസമയം എം ശിവശങ്കർ നൽകിയ ജാമ്യഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ഇഡിയുടെ വാദം ആണ് ഇന്ന് നടക്കുക. ശിവശങ്കറിന്റെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.