കൊല്ലം ചടയമംഗലത്ത് 20കാരിയെ വീട്ടുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം ചടയമംഗലത്ത് 20കാരി തൂങ്ങിമരിച്ച നിലയിൽ. അക്കോണം സ്വദേശി ബിസ്മിയെയാണ് വീട്ടുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുമ്പാണ് ബിസ്മിയുടെ വിവാഹം കഴിഞ്ഞത്. ഭർത്താവ് ആലിഫ് ഖാനും ബിസ്മിയുടെ വീട്ടിലായിരുന്നു താമസം
പേരടത്ത് ഹോട്ടൽ നടത്തുകയാണ് ആലിഫ് ഖാൻ. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്തു. ചടയമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.