പാലക്കാട് 20കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഫീസടക്കാൻ കഴിയാത്തതിനാലെന്ന് സഹോദരൻ
പാലക്കാട് 20കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഫീസടക്കാൻ കഴിയാത്തതിനാലെന്ന് സഹോദരൻ
വപാലക്കാട് ഉമ്മിനിയിൽ 20കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുബ്രഹ്മണ്യൻ-ദേവകി ദമ്പതികളുടെ മകൾ ബീനയാണ് മരിച്ചത്. കോളജിൽ ഫീസ് അടക്കാൻ കഴിയാത്തതിൽ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ പറയുന്നു.
പാലക്കാട് എംഇഎസ് കോളജിലെ മൂന്നാം വർഷ ബികോം വിദ്യാർഥിനിയാണ് ബീന. അമ്മ ഇന്നലെ ഫീസ് അടക്കാനായി കോളജിലെത്തിയിരുന്നു. എന്നാൽ കോളജ് അധികൃതർ ഫീസ് വാങ്ങിയില്ല. സർവകലാശാലയെ സമീപിക്കാനായിരുന്നു നിർദേശം. പരീക്ഷ എഴുതാനാകില്ലെന്ന വിഷമത്തിലാണ് സഹോദരി ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ ബിജു പറഞ്ഞു.