നെയ്യാറ്റിൻകരയിൽ 40കാരിയെ കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
നെയ്യാറ്റിൻകരയിൽ നാൽപതുകാരിയെ കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലിയോട് സ്വദേശി ചത്രലേഖയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം
വീടിന് സമീപത്ത് സിഐടിയുവിന്റെ ഓഫീസ് പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിലാണ് ചിത്രലേഖയെ തൂങ്ങിയ നിലയിൽ കണ്ടത്. ചിത്രലേഖയെ കാണാതിരുന്നതിനെ തുടർന്ന് ഭർത്താവ് സന്തോഷ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്
സന്തോഷ് തന്നെയാണ് കഴുത്തിലെ കെട്ട് മുറിച്ച ശേഷം മാരായമുട്ടം പോലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി ചിത്രലേഖ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു.