ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത
സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുപടിഞ്ഞാറൻ ബംഗൾ ഉൾക്കടലിൽ ന്യൂനമർദം നിലനിൽക്കുന്നതിനാലാണ് മഴ സാധ്യത. മധ്യ തെക്കൻ കേരളത്തിലാണ് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ത്തി
രുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചനമുള്ളത്. ഇതിൽ ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും.