പാലക്കാട് മെഡിക്കൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട് മെഡിക്കൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശ്രീകൃഷ്ണപുരം സ്വദേശിയായ അശ്വിൻ രാജിനെയാണ്(19) മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് മെഡിക്കൽ കോളജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിയാണ് അശ്വിൻ രാജ്. രാവിലെ വീടിനുള്ളിലാണ് അശ്വിനെ തൂങ്ങിയ നിലയിൽ കണ്ടത്. പെരുമാങ്കോട് കാവുങ്കൽതൊടി വീട്ടിൽ കെ സി രാജന്റെയും ശ്രീജയുടെയും മകനാണ്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല.