ശബരിമല വിഷയത്തിൽ പാർട്ടി നിലപാട് ശരിയാണ്; കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല: യെച്ചൂരി
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഖേദപ്രകടനം നടത്തിയത് എന്തിനെന്ന് അറിയില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമല വിഷയത്തിൽ പാർട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണ്.
ഭരണഘടന പറയുന്ന തുല്യതയാണ് പാർട്ടി നയം. കുറ്റ്യാടിയിൽ തീരുമാനം തിരുത്തിയത് ജനാഭിപ്രായം മാനിച്ചാണ്. പൊതുജനാഭിപ്രായത്തിന് വഴങ്ങുന്നതിൽ തെറ്റില്ല. തോമസ് ഐസക്കിന് അടക്കം സീറ്റ് നൽകാത്ത വിഷയത്തിൽ പാർട്ടി പരിശോധന നടത്തേണ്ടതില്ല
രാജ്യസഭയിൽ നിന്ന് താൻ മാറിയത് ടേം വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. നേതാക്കൾക്ക് രണ്ട് ടേം വ്യവസ്ഥ നിർബന്ധമാക്കിയതിൽ തെറ്റില്ലെന്നും യെച്ചൂരി പറഞ്ഞു. കോടിയേരിയുടെ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്കുള്ള മടങ്ങിവരവ് അദ്ദേഹത്തിന്റെ ആരോഗ്യനില അനുസരിച്ച് തീരുമാനിക്കുമെന്നും യെച്ചൂരി പറഞ്ഞു.