Monday, March 10, 2025
National

പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; യെച്ചൂരി വിഷയത്തിൽ ഇരുസഭകളിലും നോട്ടീസ്

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നാല് മണിക്കൂർ വീതമാണ് ഇരു സഭകളും സമ്മേളിക്കുക. രാവിലെ ഒമ്പത് മണിക്ക് ലോക്‌സഭയും ഉച്ചയ്ക്ക് 3 മണിക്ക് രാജ്യസഭയും ചേരും

നാളെ മുതൽ രാവിലെ രാജ്യസഭയും ഉച്ച തിരിഞ്ഞ് ലോക്‌സഭയും ചേരും. അന്തരിച്ച മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിക്ക് ഇരുസഭകളും ആദരാഞ്ജലികൾ അർപ്പിക്കും.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവരുടെ പേര് ഉൾപ്പെടുത്തിയ വിഷയത്തിൽ ബിനോയ് വിശ്വം, കെ കെ രാഗേഷ്, എഎം ആരിഫ് എന്നിവർ നോട്ടീസ് നൽകിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *