Sunday, April 13, 2025
Kerala

ചെന്നിത്തലയുടെ വിശദീകരണം തൃപ്തികരം; ശബരിമല വിഷയത്തിൽ യുഡിഎഫ് നിലപാടിൽ സന്തോഷമെന്ന് എൻ എസ് എസ്

ശബരിമല വിഷയത്തിലെ യുഡിഎഫ് നിലപാടിൽ സംതൃപ്തി അറിയിച്ച് എൻ എസ് എസ്. കരട് ബിൽ കൊണ്ടുവരാൻ പ്രതിപക്ഷം നടത്തിയ നീക്കങ്ങൾ വിശദീകരിച്ച രമേശ് ചെന്നിത്തല മറുപടി തൃപ്തികരമാണ്. എൻ എസ് എസ് നിലപാടുകളെ ചിലർ ദുർവ്യാഖ്യാനിച്ച് രാഷ്ട്രീയമായി അനുകൂലമാക്കാൻ ശ്രമിച്ചതായും ജി സുകുമാരൻ നായർ പത്രക്കുറിപ്പിലൂടെ പറഞ്ഞു

ശബരിമല വിഷയത്തിൽ മൂന്ന് മുന്നണികളെയും വിമർശിച്ച് സുകുമാരൻ നായർ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ ചെന്നിത്തല ഇക്കാര്യത്തിൽ വിശദീകരണം നൽകുകയും ചെയ്തു. ഇതിലാണ് തൃപ്തി അറിയിച്ച് എൻ എസ് എസ് മറുപടി നൽകുന്നത്.

വിശദീകരണത്തിലൂടെ യുഡിഎഫ് നിലപാട് വ്യക്തമായെന്ന് എൻ എസ് എസ് പറയുന്നു. വിശ്വാസ സംരക്ഷണത്തിൽ എൻ എസ് എസ് ഭക്തർക്കൊപ്പമാണ്. രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *