മന്ത്രി വി. മുരളീധരൻ നിതിൽ ഗഡ്കരിയെ മാതൃകയാക്കണം; മന്ത്രി പി.എ മുഹമ്മദ് റിയാസ്
കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പോസിറ്റീവ് ആകണമെന്നും വികസന കാര്യത്തിൽ നിതിൽ ഗഡ്കരിയെ മാതൃകയാക്കണമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിവാദമുണ്ടാക്കാനല്ല വികസനം കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. നിതിൻ ഗഡ്കരിയുടെ നൂറിലൊന്ന് താൽപര്യമെങ്കിലും വികസനകാര്യത്തിൽ മുരളീധരൻ കാണിക്കാൻ തയ്യാറാവണം. സംസ്ഥാന സർക്കാർ കഠിനാധ്വാനം ചെയ്യുന്നുണ്ട് എന്ന് മനസിലാക്കണം. കപ്പടിക്കാനല്ല, വികസനമാണ് ഇടതുപക്ഷ സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.