പറഞ്ഞത് നടപ്പിലാക്കുന്നവരാണ് കേരളം ഭരിക്കുന്നത്’; ട്രോഫി നേടാനല്ല വികസനം നടപ്പാക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
വിവാദങ്ങളിൽ പരോക്ഷ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. വികസനവുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ അതിനെ തടസപ്പെടുത്തുന്നു. സർക്കാർ വികസനം നടത്തുമ്പോൾ വിവാദങ്ങൾ ഉണ്ടാക്കി സർക്കാരിനെ കുലുക്കാം എന്ന് ആരും കരുതണ്ട. രാഷ്രീയം ആകാം പക്ഷെ വികസനത്തെ തകർക്കാനുള്ള ശ്രമങ്ങളിൽ സർക്കാർ കുലുങ്ങില്ല. പറഞ്ഞത് നടപ്പിലാക്കുന്നവരാണ് കേരളം ഭരിക്കുന്നത്. ട്രോഫി നേടാനല്ല വികസനം നടപ്പാക്കുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
‘വികസന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ അതിന്റെ എല്ലാ നിലയിലുള്ള സന്തോഷവും പങ്കുവയ്ക്കുന്നത് ഈ നാട്ടിലെ പൗരന്മാരാണ്. അങ്ങനെ ഈ നാട്ടിലെ വികസന പ്രവർത്തനവുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ അതിനെയൊന്ന് കുലുക്കി വികസന പ്രവർത്തനങ്ങൾക്ക് മെല്ലെപ്പോക്കാക്കി മാറ്റാമെന്ന് ആരും കരുതേണ്ട. അങ്ങനെ കുലുക്കിയാൽ കുലുങ്ങി വീഴുന്ന സർക്കാരല്ല ഈ കേരളത്തിലേത്. പറഞ്ഞത് നടപ്പിലാക്കുന്നവരാണ് കേരളം ഭരിക്കുന്നത്. ട്രോഫി നേടാനല്ല വികസനം നടപ്പാക്കുന്നതെന്ന്’- മുഹമ്മദ് റിയാസ് പറഞ്ഞു.