മലപ്പുറത്ത് തെരുവ് നായ ആക്രമണം; സ്ത്രീകൾ ഉൾപ്പെടെ 4 പേർക്ക് കടിയേറ്റു
മലപ്പുറം ചാലിയാറിൽ തെരുവ് നായയുടെ ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ 4 പേർക്ക് കടിയേറ്റു. ഇടിവണ്ണ, ആറംകോട് സ്വദേശികളായ വിജയമ്മ (48), മറിയുമ്മ (52), സൈനുലാബിദ്ദിൻ (30), അബ്ദുൾ നാസർ എന്നിവർക്കാണ് കടിയേറ്റത്.
നായയുടെ ആക്രമണത്തിൽ വിജയമ്മയുടെ വലതുകൈക്ക് ആഴത്തിൽ മുറിവേറ്റു. നാലുപേരെയും കടിച്ചത് ഒരു നായയെന്ന് സംശയമുണ്ട്. നായയെ പിടികൂടിയിട്ടില്ല. നായക്ക് പേവിഷബാധയുണ്ടോയെന്നും സംശയമുണ്ട്.