കൊച്ചി തൃക്കാക്കരയില്‍ തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. പ്രഭാത നടത്തത്തിനിറങ്ങിയവര്‍ക്കാണ് നായയുടെ കടിയേറ്റത്.തൃക്കാക്കര ക്ഷേത്രം റോഡ്, കുസാറ്റ് പൈപ്പ് ലൈന്‍ റോഡ് എന്നിവിടങ്ങളില്‍ വെച്ചാണ് നായയുടെ ആക്രമണമുണ്ടായത്. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.