24 മണിക്കൂറിനിടെ 7974 പേർക്ക് കൂടി കൊവിഡ്; 343 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7974 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 14 ശതമാനം വർധനവാണ് രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ഒരു ദിവസത്തിനിടെ 343 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു
നിലവിൽ 87,245 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 7948 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനോടകം 3,41,54,879 പേരാണ് കൊവിഡിൽ നിന്ന് മുക്തി നേടിയത്. അതേസമയം രാജ്യത്ത് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,76,478 ആയി