ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വന്‍ വിജയക്കുതിപ്പിലേക്ക്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ 478ല്‍ ഇടതുമുന്നണി മുന്നേറുകയാണ്.378 ല്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു.
ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി 24 ഇടത്ത് മുന്നേറുന്നുവെങ്കിലും മുന്നണികളില്‍ പെടാത്ത മറ്റുള്ളവര്‍ അവരേക്കാള്‍ മുന്നിലുണ്ട്. 36 ഇടത്താണ് സ്വതന്ത്രരും മറ്റു സംഘടനകളും കൂടി മുന്നേറ്റം നടത്തുന്നത്. 2015ല്‍ ഗ്രാമപഞ്ചായത്തുകളില്‍ 577 ഇടത്ത് എല്‍ഡിഎഫും 347 ഇടത്ത് യുഡിഎഫുമാണ് വിജയിച്ചത്.