ചരിത്രം കുറിച്ച് പാലാ; ആദ്യമായി ഇടതുമുന്നണി അധികാരത്തിൽ
പാലാ നഗരസഭയിൽ എൽ ഡി എഫ് വിജയമുറപ്പിച്ചു. ചരിത്രത്തിൽ ആദ്യമായാണ് പാലാ മുൻസിപ്പാലിറ്റിയിൽ ഇടതുമുന്നണി അധികാരത്തിലെത്തുന്നത്. ജോസ് കെ മാണിയുടെ എൽ ഡി എഫ് പ്രവേശനം ഇടതുമുന്നണിയെ കാര്യമായി സഹായിച്ചുവെന്ന് തന്നെയാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
മുൻസിപ്പാലിറ്റിയിലെ 14 വാർഡുകളിൽ എൽ ഡി എഫ് സ്ഥാനാർഥികൾ വിജയിച്ചു. എട്ടിടത്ത് മാത്രമാണ് യുഡിഎഫിന് ജയിക്കാൻ സാധിച്ചത്.
നഗരസഭയിൽ 16 ഇടത്ത് മത്സരിച്ച ജോസ് വിഭാഗം 11 ഇടങ്ങളിലും വിജയിച്ച് കയറി. 13 ഇടത്ത് മത്സരിച്ച പി ജെ ജോസഫ് വിഭാഗത്തിന് ലഭിച്ചത് 3 സീറ്റുകൾ മാത്രമാണ്.