തലശ്ശേരിയിൽ വന്ദേ ഭാരതിന് നേരെ വീണ്ടും കല്ലേറ്; ട്രയിനിന്റെ ഗ്ലാസ് തകർന്നു
വന്ദേ ഭാരതിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂർ തലശ്ശേരിയിൽ വെച്ചുണ്ടായ കല്ലേറിൽ ട്രയിനിന്റെ ഗ്ലാസ് തകർന്നു. കണ്ണൂരിൽ മൂന്ന് ദിവസത്തിനിടെ നാലാമത്തെ ട്രെയിനിന് നേരെയാണ് ആക്രമണം ഉണ്ടാകുന്നത്. സംഭവത്തിൽ ആര്‍.പി.എഫും പൊലീസും പരിശോധന നടത്തി.
കണ്ണൂര്‍ വളപട്ടണത്ത് വെച്ചാണ് നേരത്തേ വന്ദേ ഭാരതിന് നേരെ കല്ലേറുണ്ടായത്. വന്ദേ ഭാരതിന്റെ ജനല്‍ചില്ലിന് താഴെയായിരുന്നു കഴിഞ്ഞ തവണ കല്ല് വന്നുപതിച്ചത്. കാസര്‍കോട്ടു നിന്ന്തിരുവനന്തപുരത്തേക്കുള്ള സര്‍വീസിനിടെയാണ് കഴിഞ്ഞ തവണ കല്ലേറുണ്ടായത്.
വന്ദേഭാരത് എക്സ്പ്രസിന് നേരെയുണ്ടാകുന്ന തുടർച്ചയായ കല്ലേറുകൾ വർധിക്കുകയാണ്. മലപ്പുറത്ത് വെച്ച് തിരൂരിനും ഷൊര്‍ണൂരിനുമിടയിലും കല്ലേറുണ്ടായിരുന്നു. അന്ന് ട്രെയിനിന്റെ ജനല്‍ചില്ലില്‍ വിള്ളലുണ്ടായിരുന്നു.
വിള്ളലുണ്ടായ ഭാഗം ഇന്‍സുലേഷന്‍ ടേപ്പുകൊണ്ട് ഒട്ടിച്ചശേഷമായിരുന്നു അന്ന് യാത്ര തുടര്‍ന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുമ്പോഴാണ് തുടരെ തുടരെ കല്ലേറുണ്ടാവുന്നത്.