വന്ദേഭാരതിന് നേരെ വീണ്ടും കല്ലേറ്; ജനല്‍ ഗ്ലാസ് പൊട്ടി
കണ്ണൂര്‍ വളപട്ടണത്ത് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. ട്രെയിനിന്റെ ജനല്‍ ഗ്ലാസ് പൊട്ടി. ആര്‍പിഎഫും പൊലീസും സ്ഥലത്തെത്തി പൊലീസ് പരിശോധന നടത്തുകയാണ്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം. കാസര്‍ഗോഡ് നിന്ന് തിരുവന്തപുരത്തേക്കുള്ള സര്‍വീസിനിടെയായിരുന്നു സംഭവം.
ഇത് രണ്ടാം തവണയാണ് വന്ദേഭാരതിന് നേരെ കല്ലേറുണ്ടാകുന്നത്. തിരുനാവായ സ്റ്റേഷന് സമീപം കാട് നിറഞ്ഞ പ്രദേശത്ത് വച്ചായിരുന്നു ആദ്യ ആക്രമണം. കാസര്‍ഗോഡ് തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ അജ്ഞാതന്‍ കല്ലെറിയുകയായിരുന്നു.
അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ ട്രെയിനിന്റെ സി ഫോര്‍ കോച്ചിന്റെ സൈഡ് ചില്ലില്‍ വിള്ളല്‍ സംഭവിച്ചിരുന്നു. കല്ലേറില്‍ ട്രെയിനിന് സാരമായ കേടുപാടില്ലെന്നും ചെറിയ പാട് മാത്രമാണുള്ളതെന്നും റെയില്‍വേ ഷൊര്‍ണൂരില്‍ ട്രെയിനിന്റെ പ്രാഥമിക പരിശോധന നടത്തിയ ശേഷം അറിയിച്ചു.