Tuesday, January 7, 2025
Kerala

മഹാരാജാസിലെ കാഴ്ച പരിമിതിയുള്ള അധ്യാപകനോടുള്ള അനാദരം, വിദ്യാര്‍ഥികളുടെ അവബോധമില്ലായ്മ: മന്ത്രി ആർ ബിന്ദു

മഹാരാജാസ് കോളജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനോട് പരിഷ്കൃത വിദ്യാർത്ഥി സമൂഹത്തിൽ നിന്ന് ഉണ്ടായിക്കൂടാത്ത പ്രവൃത്തിയാണ് സംഭവിച്ചതെന്ന് മന്ത്രി ആർ ബിന്ദു. ‘ഉൾക്കൊള്ളൽ സമൂഹത്തെ പറ്റി ഏറ്റവുമധികം ചർച്ചയുയരുന്ന ഇക്കാലത്ത് അത്തരമൊരു സമൂഹസൃഷ്ടിക്ക് മുൻനിന്ന് പ്രവർത്തിക്കേണ്ടവരാണ് കലാലയ സമൂഹമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

‘ഉൾക്കൊള്ളൽ സമൂഹത്തെ പറ്റി ഏറ്റവുമധികം ചർച്ചയുയരുന്ന ഇക്കാലത്ത് അത്തരമൊരു സമൂഹസൃഷ്ടിക്ക് മുൻനിന്ന് പ്രവർത്തിക്കേണ്ടവരാണ് കലാലയ സമൂഹം. അതിൽ ചിലർക്കായാൽ പോലും ആ അവബോധമില്ലാതെ പോയത് ഏറ്റവും അപലപനീയമാണ്’, മന്ത്രി കുറിച്ചു. അനുകമ്പയല്ല, വ്യത്യസ്തതകളോടുള്ള ബഹുമാനവും അവയെ അംഗീകരിക്കാനുള്ള സന്നദ്ധതയുമാണ് ഭിന്നശേഷിസമൂഹം ആവശ്യപ്പെടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊതുസമൂഹം ഭിന്നശേഷി ജീവിതത്തോട് പുലർത്തുന്ന അവബോധമില്ലായ്മയെ കുറിച്ച് വലിയ ചർച്ച ഉയർത്തിക്കൊണ്ടുവരാൻ കൂടി മഹാരാജാസ് സംഭവം നിമിത്തമാകണമെന്നും മന്ത്രി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *