അങ്കണവാടിയിലെ മികച്ച ശിക്ഷണത്തിലൂടെ വൈകല്യം അതിജീവിച്ച് ഹർഷൻ; കുരുന്നിനെ കാണാനെത്തി മന്ത്രി ആർ ബിന്ദു
സ്‌പെഷൽ അങ്കണവാടി ടീച്ചറായ ശിൽപയുടെ കൈകളിലെത്തുമ്പോൾ ഈ വിധത്തിലായിരുന്നു ഹർഷൻ. ശിൽപ ടീച്ചറുടെ നിരന്തരമുള്ള പരിശീലനവും രക്ഷിതാക്കളുടെ പിന്തുണയും. ഇപ്പോൾ മറ്റ് കുട്ടികളെപ്പോലെ ഹർഷനും ഓടിച്ചാടി തുള്ളിക്കളിക്കാം. കരിമ്പാടം സ്‌പെഷൽ അങ്കണവാടിയിലെത്തിയ മന്ത്രി ആർ ബിന്ദുവിനെ ഹർഷനാണ് സ്വീകരിച്ചത്. ശിൽപയെ മന്ത്രി അഭിനന്ദിച്ചു. ഹർഷന്റെ ആരോഗ്യനിലയിലുണ്ടായ പുരോഗതി വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ സന്ദർശനത്തിന്റെ സന്തോഷത്തിലാണ് ഹർഷനും ശിൽപ ടീച്ചറും.
ഹർഷനുണ്ടായ മാറ്റത്തിൽ അതിയായ സന്തോഷമെന്ന് രക്ഷിതാക്കളായ
ജയകുട്ടനും സുനിതയും പ്രതികരിച്ചു. ശിൽപ ടീച്ചറും ഹർഷനും ഭിന്നശേഷി സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.