Thursday, April 10, 2025
Kerala

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉറപ്പാക്കാൻ എല്ലാ സർട്ടിഫിക്കറ്റുകളിലും ഹോളോം ഗ്രാം ഉൾപ്പെടുത്തും; മന്ത്രി ആർ ബിന്ദു

കെ വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റ് കേസിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉറപ്പാക്കാൻ എല്ലാ സർഫിക്കറ്റുകളിലും ഹോളോം ഗ്രാം ഉൾപ്പെടുത്തുമെന്ന് മന്ത്രി ആർ ബിന്ദു. ഒന്നോ രണ്ടോ ആളുകളിൽ നിന്ന് തെറ്റായ പ്രവണത ഉണ്ടാകുമ്പോൾ സാമാന്യവൽക്കരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഉന്ന വിദ്യാഭ്യാസ മന്ത്രി മഹാരാജാസിൽ പരിശോധനയ്ക്ക് എത്തും.

വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതി കെ വിദ്യയെ തള്ളുന്നതായിരുന്നു ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ പ്രതികരണം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വ്യാജ രേഖ പ്രവണതകൾക്ക് തടയിടുന്നതിന് സർഫിക്കറ്റുകളിലും ഹോളോം ഗ്രാം സംവിധാനം ഏർപ്പെടുത്താനാണ് തീരുമാനം

അതേസമയം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ മഹാരാജാസ് കോളേജ് പ്രിൻസിപ്പലും ചെയർമാനും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ നേരിൽ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. പരിശോധനയ്ക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി മഹാരാജാസിൽ എത്തും എൻഐസി സോഫ്റ്റ്‌ വെയറുമായി യുമായി ബന്ധപെട്ട രേഖകൾ കൈമാറി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി നേരിട്ട് മഹാരാജാസ് കോളജ് സന്ദർശിക്കും. അതേസമയം എസ്എഫ്ഐ മോശമാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് മാധ്യമങ്ങൾ നടത്തുന്നതെന്നും ഇത് ഇരട്ട താപ്പാണെന്നും ആർഷോ പറഞ്ഞു.

ആർഷോയുടെ മാർക്ക് ലിസ്റ്റ് പുറത്തു പോയതിനു പിന്നിൽ കോളേജിലെ ഒരു അധ്യാപകനെയും പോലിസ് ചോദ്യം ചെയ്തു. മാർക്ക് ലിസ്റ്റിലെ പിഴവ് ആദ്യം ചൂണ്ടിക്കാണിച്ച അദ്ധ്യാപകന് പങ്കുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ പ്രതികളായ കെഎസ്‌യു സംസ്ഥാന പ്രസിഡന്റും മധ്യമപ്രവർത്തകയും ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. അതേസമയം വ്യാജരേഖ കേസിൽ പതിനാല് ദിവസമായിട്ടും വിദ്യയെ കണ്ടെത്താൻ പോലീസിന് ആയിട്ടില്ല. 20 ന്നാണ് വിദ്യയുടെ മുൻകൂജാമ്യപേക്ഷ ഹൈക്കോടതി പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *