വെള്ളച്ചാട്ടത്തിൽ വച്ച് സ്ത്രീകളെ കയറിപ്പിടിച്ച സംഭവം; പൊലീസുകാരനെതിരെ കൂടുതൽ പരാതികൾ
വെള്ളച്ചാട്ടത്തിൽ വച്ച് സ്ത്രീകളെ കയറിപ്പിടിച്ച സംഭവത്തിൽ പൊലീസുകാരനെതിരെ കൂടുതൽ പരാതികൾ. വെള്ളച്ചാട്ടത്തിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും മൂവാറ്റുപുഴ സ്റ്റേഷനിലെ പൊലീസുകാരൻ പരീത് അപമാനിച്ചു. കുട്ടിയുടെ അമ്മ ഇക്കാര്യം ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് കൂടുതൽ സ്ത്രീകളെ ഇയാൾ ലൈംഗികമായി അപമാനിച്ചത്.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകാരമാണ് പൊലീസുകാരനെതിരെ കേസെടുത്തത്.
വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ സ്ത്രീകളോടാണ് പൊലീസുകാർ അപമര്യാദയായി പെരുമാറിയത്. പിന്നാലെ മൂവാറ്റുപുഴ സ്റ്റേഷനിലെ രണ്ടു പോലീസുകാരെ വെള്ളച്ചാട്ടത്തിൽ എത്തിയവർ തടഞ്ഞുവെച്ചു. ഇവരെ രാമമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.