എല്ലാവരും നോക്കി നിൽക്കെ യുവതിയെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ നിർബന്ധിതയാക്കി; ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ്
എല്ലാവരും നോക്കി നിൽക്കെ യുവതിയെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ നിർബന്ധിതയാക്കിയ ഭർത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലീസ്. ഗർഭധാരണത്തിന് വേണ്ടി മന്ത്രവാദി കൽപിച്ചത് പ്രകാരമാണ് ഇത്തരമൊരു വിചിത്ര ആചാരത്തിന് യുവതിയെ കുടുംബം നിർബന്ധിച്ചത്.
ഐപിസി സെക്ഷൻ 498, നരബലി-ദുർമന്ത്രവാദം-മറ്റ് മനുഷ്യത്വ രഹിത ക്രിയകൾ എന്നിവയ്‌ക്കെതിരായ മഹാരാഷ്ട്ര പ്രിവൻഷൻ ആക്ട് 2013 എന്നിവ പ്രകാരമാണ് ഭർത്താവിനും കുടുംബത്തിനും മന്ത്രവാദിക്കുമെതിരെ പൊലീസ് കേസെടുത്തത്.
‘വർഷങ്ങളായി ദമ്പതികൾക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. മന്ത്രവാദിയുടെ വാക്ക് കേട്ട് യുവതിയെ റഗാഡ് ജില്ലയിലെ വെള്ളച്ചാട്ടത്തിലേക്ക് കൊണ്ടുപോവുകയും എല്ലാവരും നോക്കി നിൽക്കെ കുളിക്കാൻ നിർബന്ധിക്കുകയുമായിരുന്നു’- പൊലീസ് പറഞ്ഞു.