കേരള സര്‍ക്കാറിന്റെ അധികാരത്തിൽ ഇടപെടേണ്ട: കേന്ദ്രത്തിന്റെ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന വൈദ്യുതി നിയമ ഭേദഗതി ഫെഡറല്‍ മൂല്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘സംസ്ഥാന സര്‍ക്കാറിന്റെ അധികാര പരിധിയിലേക്ക് കടന്നുകയറുന്ന പ്രവണത ശക്തിപ്പെടുന്നു. കാര്‍ഷിക നിയമദേഭഗതിക്ക് സമാന സ്ഥിതി വൈദ്യുതി മേഖലയില്‍ ഉണ്ടാകാതിരിക്കാനാണ് അതീവ ജാഗ്രതയോടെ സംസ്ഥാനം ഇടപെടുന്നത്. സ്വകാര്യവത്കരണ പ്രവണത അവസാനിപ്പിക്കാന്‍ ശക്തമായ ഇടപെടല്‍ വേണ്ടിവരും’- കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് മികച്ച സൗകര്യമൊരുക്കുന്ന പ്രവര്‍ത്തന ശൈലി ജീവനക്കാര്‍ സ്വീകരിക്കണം. ഓഫിസില്‍ ബന്ധപ്പെടേണ്ടി വരുന്നവര്‍ക്ക് വീണ്ടും വീണ്ടും വരാന്‍ ഇടയാക്കുന്ന സമീപനം പാടില്ല. പുതിയ നിയമഭേദഗതി നടപ്പായാല്‍ പൊതുമേഖല കമ്പനികള്‍ക്ക് നിരക്ക്കൂട്ടുകയോ നഷ്ടം സഹിച്ച് തുടരുകയോ മാത്രമേ മാര്‍ഗമുള്ളൂ. സ്വകാര്യ കമ്പനികള്‍ക്ക് ലാഭം നേടാനാകും. സാധാരണക്കാരുടെ വൈദ്യുതി നിരക്ക് വര്‍ധിക്കും. നിരക്ക് നിശ്ചയിക്കുന്നതിന് കേന്ദ്ര നിര്‍ദേശമാകും ബാധകം. വൈദ്യുതി വിതരണം സംസ്ഥാന വിഷയമാണെന്ന സമീപനം ഇപ്പോഴത്തെ കേന്ദ്ര ഇടപെടലില്ല’- മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി ഭേദഗതിക്കെതിരെ ജനകീയ മുന്നേറ്റം വേണമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.