കോവിഡ് കേസുകള്‍ കൂടിയാല്‍ ലോക്ക്ഡൗൺ വീണ്ടും നടപ്പാക്കും
മുംബൈ: ജനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ലെങ്കിൽ വീണ്ടുംലോക്ക്ഡൗൺ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാമാരിയില്‍ നിന്നും സംസ്ഥാനത്തെയും രാജ്യത്തെയും മോചിപ്പിക്കാൻ ജനങ്ങള്‍ ഒരുമിച്ച് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രിപറഞ്ഞു.
ഇപ്പോൾ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയാണ്. കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. കോവിഡ് കേസുകള്‍ കൂടിയാല്‍ ലോക്ക്ഡൗൺ വീണ്ടും നടപ്പാക്കുകയല്ലാതെ മറ്റ് മാർഗമുണ്ടാവില്ല. മരുന്നുകളും വാക്സിനുകളും ലഭ്യമാണെങ്കിലും ഓക്സിജന്‍ ലഭ്യതയില്‍ കുറവുണ്ട്’- ഉദ്ധവ് താക്കറെ പറഞ്ഞു.
മഹാരാഷ്ട്രയിൽ ഇതുവരെ 64 ലക്ഷത്തോളം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1.35 ലക്ഷത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നലെ 4,800 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.