Monday, January 6, 2025
National

കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങൾക്ക് പകരമായി നിയമം നിർമ്മിക്കുമെന്ന് കൃഷിമന്ത്രി

പുതിയ കാർഷിക നിയമം നിർമിക്കുമെന്ന പ്രഖ്യാപനവുമായി കേരളം. കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങൾക്ക് പകരമായി നിയമം നിർമ്മിക്കുമെന്ന് കൃഷിമന്ത്ര വി.എസ് സുനിൽ കുമാർ പറഞ്ഞു. കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം ശക്തമാകവെയാണ് സംസ്ഥാനം കേന്ദ്രത്തിനെതിരെ കടുത്ത നിലപാടിലേക്ക് പോകുന്നത്

ബജറ്റ് സമ്മേളനത്തിലാണ് പുതിയ നിയമം പ്രഖ്യാപിക്കുക. തറവില ഉയർത്തുന്നതിന് വ്യവസ്ഥയുണ്ടാകും. സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതാണ് കേന്ദ്രനിയമം. ഇതിനെതിരെ പുതിയ നിയമം കൊണ്ടുവരും. കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കാർഷിക നിയമഭേദഗതി തള്ളിക്കളയുന്നതിനായി സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരുകയാണ്. രാവിലെ 9 മണി മുതലാണ് സമ്മേളനം ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *