വിമാനത്തിൽ അള്ളിപ്പിടിച്ച് കാബൂളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം; താഴേക്ക് വീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം
താലിബാൻ അധികാരം പിടിച്ച അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെടാനുള്ള ജനങ്ങളുടെ ശ്രമം വലിയ ദുരന്തങ്ങളിൽ കലാശിക്കുന്നു. വിമാനത്തിന്റെ ചിറുകളിലും ടയറുകളിലുമൊക്കെ പിടിച്ചുതൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് പേർ ടേക്ക് ഓഫിന് പിന്നാലെ താഴേക്ക് വീണ് ദാരുണമായി കൊല്ലപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്
ടയറിനോട് ചേർന്നുള്ള ഭാഗത്ത് ശരീരം കയർ കൊണ്ട് ബന്ധിപ്പിച്ചാണ് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ ശ്രമം വിഫലമാകുകയായിരുന്നു. നൂറുകണക്കിനാളുകളാണ് വിമാനങ്ങളിൽ ഇടം നേടാനായി കാബൂൾ വിമാനത്താവളത്തിൽ തിക്കിത്തിരക്കുന്നത്. തിരക്കിൽപ്പെട്ട് അഞ്ച് പേർ നേരത്തെ മരിച്ചിരുന്നു.