ആശങ്കയായി തിരുവനന്തപുരം; ഇന്ന് ഒറ്റ ദിവസം കൊവിഡ് സ്ഥിരീകരിച്ചത് 519 പേർക്ക്
തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ അവസ്ഥയിൽ. തലസ്ഥാന നഗരിയിൽ ഇന്ന് 519 പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതാദ്യമായാണ് ഇത്രയുമധികം പേർക്ക് ഒരു ജില്ലയിൽ ഒറ്റ ദിവസത്തിനിടെ രോഗം സ്ഥിരീകരിക്കുന്നത്.
519 പേരിൽ 487 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായതെന്നത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തതും നിലവിൽ ചികിത്സയിലിരിക്കുന്നതും തിരുവനന്തപുരം ജില്ലയിലാണ്.
മലപ്പുറം, എറണാകുളം, കോഴിക്കോട്, കോട്ടയം ജില്ലകളിൽ രോഗികളുടെ എണ്ണം ഇന്നും നൂറിലധികമാണ്. മലപ്പുറത്ത് 221 പേർക്കും എറണാകുളത്ത് 123 പേർക്കും കോഴിക്കോട് 118 പേർക്കും കോട്ടയത്ത് 100 പേർക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.