സമ്പർക്ക രോഗികൾ ഇന്ന് 1351; ഉറവിടം അറിയാത്തവർ 100
സംസ്ഥാനത്ത് സമ്പർക്ക രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. ഇന്ന് 1351 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 100 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ മാത്രം 487 പേർക്കാണ് സമ്പർക്കത്തിലൂടെ ഇന്ന് രോഗബാധ
മലപ്പുറം ജില്ലയിലെ 200 പേർക്കും, എറണാകുളം ജില്ലയിലെ 110 പേർക്കും, കോഴിക്കോട് ജില്ലയിലെ 106 പേർക്കും, കോട്ടയം 91 പേർക്കും, ആലപ്പുഴ ജില്ലയിലെ 73 പേർക്കും, കൊല്ലം ജില്ലയിലെ 70 പേർക്കും, കണ്ണൂർ ജില്ലയിലെ 38 പേർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു
കാസർഗോഡ് ജില്ലയിലെ 37 പേർക്കും, വയനാട് ജില്ലയിലെ 36 പേർക്കും, പത്തനംതിട്ട ജില്ലയിലെ 33 പേർക്കും, തൃശൂർ ജില്ലയിലെ 27 പേർക്കും, പാലക്കാട് ജില്ലയിലെ 24 പേർക്കും, ഇടുക്കി ജില്ലയിലെ 19 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.