തിരുവനന്തപുരം ,കാസർഗോഡ്, മലപ്പുറം ജില്ലകളിൽ 100 കടന്ന് കൊവിഡ് പ്രതിദിന വർധനവ്
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുതൽ രൂക്ഷതയിലേക്ക്. ആകെ രോഗികളുടെ എണ്ണം ഇന്നും ആയിരം കടന്നു. 1129 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗവും മൂന്ന് ജില്ലകളിൽ നിന്നാണ്. തിരുവനന്തപുരം ജില്ലയിൽ 259 പേർക്കും കാസർകോട് ജില്ലയിൽ 153 പേർക്കും മലപ്പുറം ജില്ലയിൽ 141 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം മൂവായിരം കടന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച 259 പേരിൽ 241 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. കാസർകോട് ജില്ലയിലെ 153 പേരിൽ 151 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്
മലപ്പുറം ജില്ലയിലെ 141 പേരിൽ 84 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ. കാസർകോട് ജില്ലയിലെ ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.