കര്‍ക്കിടക വാവ് നാളെ; ആലുവ മണപ്പുറത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കര്‍ക്കിടക വാവ് ബലിക്കുള്ള ഒരുക്കങ്ങള്‍ ആലുവ മണപ്പുറത്ത് പൂര്‍ത്തിയാക്കി. നാളെ പുലര്‍ച്ചെ നാലു മണി മുതലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കുക. സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കി.
പെരിയാറിലെ ജലനിരപ്പ് പതിവിലും താഴെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 80 ബലിത്തറകളാണ് മണപ്പുറത്ത് ഒരുങ്ങിയിരിക്കുന്നത്. അന്തിമ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡും ക്ഷേത്ര ഭാരവാഹികളും അറിയിച്ചു.
ഭക്ഷണം, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ക്ഷേത്ര പരിസരത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹരിത പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഇത്തവണയും ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തുക. പൂര്‍ണമായും പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.