നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാർ അന്തരിച്ചു
പ്രമുഖ നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാർ അന്തരിച്ചു. രക്താർബുദത്തിന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. 2010 ലെ മികച്ച നാടകകൃത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ്. അബൂദാബി ശക്തി അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്
മരം പെയ്യുന്നു, കർക്കടകം, രാച്ചിയമ്മ, കറുത്ത വിധവ, ചിരുത, കുരുടൻ പൂച്ച തുടങ്ങിയവയാണ് പ്രധാന കൃതികൾ. കോഴിക്കോട് പറമ്പിൽ സ്വദേശിയാണ്