നോവലിസ്റ്റും ചെറുകഥാകൃത്തുമായ യുഎ ഖാദർ അന്തരിച്ചു
മലയാളികളുടെ പ്രിയപ്പെട്ട കഥാകാരൻ യുഎ ഖാദർ അന്തരിച്ചു. 85 വയസ്സായിരുന്നു. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു
1935ൽ കിഴക്കൻ മ്യാൻമറിലെ ബില്ലിൻ ഗ്രാമത്തിലാണ് ജനനം. രണ്ടാം ലോകമഹായുദ്ധ കാലത്താണ് കേരളത്തിലേക്ക് എത്തുന്നത്. ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കൽ കോളജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്തിലും ഗവൺമെന്റ് ജനറൽ ആശുപത്രിയിലും ജോലി ചെയ്തിട്ടുണ്ട്. 1990ൽ സർക്കാർ സർവീസിൽ നിന്ന് വിരമിച്ചു
നോവലുകൾ, കഥ, ലേഖനങ്ങൾ, യാത്രാവിവരണം, ബാലസാഹിത്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി എഴുപതോളം കൃതികൾ രചിച്ചു. തൃക്കോട്ടൂർ പെരുമയാണ് അദ്ദേഹത്തിന്റെ എഴുത്തുകളിൽ ഏറ്റവും പ്രസിദ്ധി നേടിയത്. കൃഷ്ണമണിയിലെ തീനാളം, ആഘോരശിവം, വായേ പാതാളം, കലശം തുടങ്ങിയവയാണ് പ്രധാന രചനകൾ