Monday, January 6, 2025
Kerala

കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു

പ്രമുഖ കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായ വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തൈക്കാട് ശ്രീവല്ലി ഇല്ലത്ത് വെച്ചാണ് അന്ത്യം സംഭവിച്ചത്.

പാരമ്പര്യവും ആധുനികതയും ആത്മീയതയും സമന്വയിപ്പിച്ച കവിയായിരുന്നു അദ്ദേഹം. രാജ്യം 2014ൽ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. എഴുത്തച്ഛൻ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാർ പുരസ്‌കാരം, വള്ളത്തോൾ പുരസ്‌കാരം, ഓടക്കുഴൽ അവാർഡ്, പി സ്മാരക കവിതാ പുരസ്‌കാരം തുടങ്ങി നിരവധി അവാർഡുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *