അരുവിക്കരയിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
തിരുവനന്തപുരം അരുവിക്കരയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. അരുവിക്കര കളത്തറ സ്വദേശി വിമലയെന്ന 68കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ജനാർദനനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാത്രിയാണ് സംഭവം. ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ട്. ഇന്നലെ രാത്രിയും വഴക്ക് തനടക്കുകയും ജനാർദനൻ വിമലയെ കഴുത്തിന് വെട്ടുകയുമായിരുന്നു. പോലീസ് എത്തി വിമലയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.