24 മണിക്കൂറിനിടെ 2,17,353 പേർക്ക് കൊവിഡ്; 1185 പേർ കൂടി മരിച്ചു
രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് പ്രതിദിന വർധന രണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,17,353 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആയിരത്തിലധികം പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു
1185 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,42,91,917 ആയി ഉയർന്നു. 1,74,308 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്
ഇന്നലെ 1,18,302 പേർ രോഗമുക്തരായിട്ടുണ്ട്. നിലവിൽ 15,69,743 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം ഇതുവരെ 11,72,23,509 പേർക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.