തെളിവ് നശിപ്പിക്കാൻ നേതൃത്വം നൽകി; ബി രാമൻ പിള്ളക്കെതിരെ ബാർ കൗൺസിലിൽ നടിയുടെ പരാതി
ദിലീപിന്റെ അഭിഭാഷകൻ ബി രാമൻപിള്ളക്കെതിരെ ബാർ കൗൺസിലിൽ പരാതിയുമായി ആക്രമിക്കപ്പെട്ട നടി. കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകനായ രാമൻ പിള്ള നേതൃത്വം നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. ഇത് അഭിഭാഷകവൃത്തിയുടെ ചട്ടങ്ങളുടെ ലംഘനമാണെന്നും നടി പറയുന്നുു
ദിലീപിന്റെ മൊബൈൽ ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ അഭിഭാഷകരടക്കം കൂട്ടുനിന്നുവെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടി ബാർ കൗൺസിലിനെ സമീപിച്ചിരിക്കുന്നത്. ബാർ കൗൺസിൽ സെക്രട്ടറിക്കാണ് പരാതി നൽകിയിട്ടുള്ളത്.