യുപിയിൽ മനുഷ്യക്കുരുതിക്കായി ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; രണ്ട് പേർ പിടിയിൽ
ഉത്തർപ്രദേശിൽ മനുഷ്യക്കുരുതി നൽകാനായി ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. യുപിയിലെ നോയ്ഡയിലാണ് സംഭവം. പെൺകുട്ടിയെ പോലീസ് രക്ഷപപ്പെടുത്തി. പെൺകുട്ടിയുടെ അയൽവാസിയടക്കം രണ്ട് പേരാണ് തട്ടിക്കൊണ്ടുപോയത്. പ്രദേശത്തെ ഒരു മന്ത്രവാദിയുടെ നിർദേശപ്രകാരമായിരുന്നു മനുഷ്യക്കുരുതിക്ക് ഇവർ ഒരുങ്ങിയത്
ബാലികയെ ബലി നൽകിയാൽ ഉടൻ വിവാഹം നടക്കുമെന്നായിരുന്നു മന്ത്രവാദിയുടെ ഉപദേശം. ഛിജാർസി ഗ്രാമവാസിയായ പെൺകുട്ടിയെ മാർച്ച് 13നാണ് തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം തന്നെ പോലീസ് കുട്ടിയെ കണ്ടെത്തി. പെൺകുട്ടിയുടെ അയൽവാസി സോനു ബാൽകിമി, സഹായി എന്നിവരാണ് പിടിയിലായത്. സത്യേന്ദ്ര എന്ന മന്ത്രവാദി ഒളിവിലാണ്. ഹോളി ദിനത്തിൽ കുട്ടിയെ ബലി നൽകാനായിരുന്നു സംഭവം.