Friday, April 11, 2025
Kerala

കേരളത്തിൽ നിന്ന് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ബാംഗ്ലൂരിൽ നിർബന്ധമാക്കി

കേരളത്തിൽ നിന്നും ബംഗളൂരുവിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനും അധികൃതർ തീരുമാനിച്ചു

നഗരത്തിലെ മലയാളികൾക്ക് വ്യാപകമായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് നടപടി. നഗരത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കും. അഞ്ച് അതിർത്തി ജില്ലകളിൽ കേരളത്തിൽ നിന്നുള്ളവർക്ക് നേരത്തെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഉത്തരവിറങ്ങിയിരുന്നു

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് മഹാരാഷ്ട്രയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനം, ട്രെയിൻ മാർഗം വരുന്നവർ 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ പരിശോധനാ ഫലം ഹാജരാക്കണം.

Leave a Reply

Your email address will not be published. Required fields are marked *