Sunday, January 5, 2025
Kerala

ഗണേഷിനോട് ഇടഞ്ഞ് ഒരു വിഭാഗം; കേരളാ കോൺഗ്രസ് ബിയും പിളർപ്പിലേക്ക്

കേരളാ കോൺഗ്രസ് ബിയും പിളർപ്പിലേക്ക്. സംസ്ഥാന ജനറൽ സെക്രട്ടറി നജീം പാലക്കണ്ടിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പാർട്ടി വിടുമെന്നാണ് സൂചന. ഗണേഷ് കുമാറിനോട് ഇടഞ്ഞാണ് ഒരു വിഭാഗം പാർട്ടി വിടുന്നത്

ഏഴ് ജില്ലാ കമ്മിറ്റികൾ തങ്ങൾക്കൊപ്പമുണ്ടെന്ന് വിമതർ അവകാശപ്പെടുന്നു. ഗണേഷ് കുമാർ വ്യക്തിതാത്പര്യങ്ങൾ അനുസരിച്ച് ചിലർക്ക് മാത്രം പരിഗണന നൽകുന്നു. ബാലകൃഷ്ണ പിള്ള ശാരീരിക ബുദ്ധിമുട്ടുകൾ കാരണം സംഘടനാ രംഗത്ത് സജീവമല്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു

അതേസമയം പാർട്ടിയിൽ സജീവമല്ലാത്തവരാണ് വിമത സ്വരം ഉയർത്തുന്നതെന്ന് ഗണേഷ്‌കുമാർ പ്രതികരിച്ചു. യാതൊരു സ്വാധീനവും സംഘടനാതലത്തിൽ ഇവർക്കില്ല. പലരെയും പാർട്ടിയിൽ നിന്ന് പുറത്താക്കാനിരുന്നതാണെന്നും ഗണേഷ്‌കുമാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *