Sunday, January 5, 2025
Kerala

ശബരിമല തീർഥാടകർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം; മാർഗനിർദേശങ്ങൾ പാലിക്കണം: മുഖ്യമന്ത്രി

ശബരിമല തീർഥാടനത്തിനെത്തുന്ന ഭക്തർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലേക്കുള്ള വഴിയിൽ പ്രധാനയിടങ്ങളിൽ കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്. അവയുടെ സേവനം ഉപയോഗപ്പെടുത്താം

ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയാൽ പോലും കൊവിഡ് സാധ്യത നൂറ് ശതമാനം തള്ളാനാകില്ല. അതിനാൽ ടെസ്റ്റ് നെഗറ്റീവായതു കൊണ്ട് മറ്റ് ജാഗ്രത ആവശ്യമില്ലെന്ന് കരുതരുത്. നിർബന്ധമായും ജാഗ്രതാ നിർദേശങ്ങൾ പാലിക്കണം

തീർഥാടകർ ഓരോ 30 മിനിറ്റിലും കൈകൾ ശുചിയാക്കണം. മാസ്‌ക് ധരിക്കാനും അകലം പാലിക്കാനും ശ്രദ്ധിക്കണം. നിലയ്ക്കലിലും പമ്പയിലും കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കണം. ടോയ്‌ലറ്റുകൾ ഇടക്കിടെ അണുവിമുക്തമാക്കണം. തീർഥാടകർക്കൊപ്പം വരുന്ന ഡ്രൈവർമാർ, പാചകക്കാർ, ഇവരെല്ലാം തന്നെ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *