Wednesday, January 8, 2025
Kerala

കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി; അതിർത്തികളിൽ പരിശോധന ശക്തമാക്കും

കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇതിനായി അതിർത്തികളിൽ പരിശോധന ശക്തമാക്കും. കൊവിഡ് ഭേദമായവരിൽ പലർക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നത് കണ്ടുവരുന്നുണ്ട്. ഇവരെ ചികിത്സിക്കാൻ പോസ്റ്റ് കൊവിഡ് ക്ലിനിക്ക് ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു

 

നിലവിലുള്ള സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ നവംബറിൽ രോഗവ്യാപനം കുറഞ്ഞേക്കാം. കൊവിഡ് വൈറസിന്റെ ജനിതക പഠനം മധ്യകേരളത്തിലും തെക്കൻ കേരളത്തിലും നടത്തും. നേരത്തെ കോഴിക്കോട് മെഡിക്കൽ കോളജിൽ ജനിതക പഠനം നടത്തിയിരുന്നു

 

ആശുപത്രികളിൽ ഓക്‌സിജൻ ഉറപ്പാക്കാൻ വേണ്ടതെല്ലാം സർക്കാർ ചെയ്തിട്ടുണ്ട്. നിലവിൽ ഓക്‌സിജന് എവിടെയും ക്ഷാമമില്ല. അടിയന്തര സാഹചര്യം നേരിടാൻ കൂടുതൽ ആരോഗ്യപ്രവർത്തകരെ താത്കാലികമായി നിയമിക്കും. ആളുകളെ കിട്ടാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *